കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവ്
തൃശൂർ : പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/സുവോളജി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദവും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. തദ്ദേശീയ സമൂഹത്തോടൊപ്പം പ്രവർത്തിച്ച പരിചയം അഭികാമ്യം.
കാലാവധി 6 മാസം.
ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ.
2022 ജനുവരി 1 ന് 36 വയസ് കവിയരുത്.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവ് ഉണ്ട്.
ഉദ്യോഗാർത്ഥികൾ ഡിസംബർ 30 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ ഹാജരാകണം.