പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം

255
0
Share:

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനിമേറ്റര്‍ (മഞ്ചാടി), പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.

കമ്മ്യൂണിറ്റി മാത്ത് ലാബ് വഴി ഗണിതശാസ്ത്ര അഭിരുചിയും കഴിവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് മഞ്ചാടി ആനിമേറ്റര്‍മാരുടെ ചുമതല. യംഗ് ഇന്നവേറ്റര്‍ പ്രോഗ്രാം, എമര്‍ജിംഗ് ടെക്‌നോളജി പ്രോഗ്രാം എന്നിവയുടെ നിര്‍വഹണത്തില്‍ പങ്കാളികളാകുന്നതിനാണ് പ്രോഗ്രാം എക്‌സിക്യൂട്ടീവുമാരെ നിയമിക്കുന്നത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cmdkerala.net, www.kdisc.gov.in എന്നീ വെബ്‌സൈറ്റുകളില്‍ സന്ദര്‍ശിക്കണം.

Share: