മലയാളം-ഇംഗ്ലീഷ് റിവേഴ്‌സ് ഡിക്ഷണറി

1300
0
Share:

പി വി രവീന്ദ്രൻ

‘കരിയർ മാഗസി’ന്റെ വളർച്ചയിൽ ഏറ്റവുമധികം സംഭാവനകൾ നല്കിയ അപൂർവ പ്രതിഭാശാലിയാണ്  പി വി രവീന്ദ്രൻ.

ഒരു എഴുത്തുകാരൻ എന്ന നിലയിൽ രവീന്ദ്രൻറെ സ്ഥാനം മലയാളത്തിനെക്കാൾ ഇംഗ്ലീഷിൽ ആയിരുന്നു.

എണ്‍പതുകളിൽ ഇംഗ്ലീഷിൽ പ്രമുഖ പത്രങ്ങളിൽ ഒരു കോളമിസ്റ്റ് എന്ന നിലയിൽ തിളങ്ങി നില്ക്കുമ്പോഴാണ്  രവി മലയാളനാട്  രാഷ്ട്രിയ വാരികയിൽ എഴുതി തുടങ്ങുന്നത് . ഓണ്‍ലൂക്കർ , ഇംപ്രിന്റ്‌ , സണ്‍‌ഡേ , മിഡ് ഡേ , ഇന്ത്യ ടുഡേ തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ രവി എഴുതുമ്പോൾ മലയാളത്തിലെ വ്യത്യസ്ത രാഷ്ട്രിയ വാരികയായി ആരംഭിച്ച മലയാളനാട്  രാഷ്ട്രിയ വാരികയിൽ

ജനാർദ്ദൻ താക്കൂറും ഓ വി വിജയനും ജി എൻ വില്യമും ഒക്കെയായിരുന്നു എഴുതിയിരുന്നത്. രവി മലയാളനാടിൽ എഴുതി തുടങ്ങിയതോടെ ഒരു പുതിയ സൗഹൃദം വേരുറച്ചു. രവി എഴുതിയ ‘അലക്സാണ്ടർ’ എന്ന നോവൽ വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റി.

1984 ൽ ‘കരിയർ മാഗസിൻ’ തുടങ്ങുമ്പോൾ മുതൽ രവി പല പേരുകളിൽ പലവിഷയങ്ങളിൽ ലേഖനങ്ങളും നുറുങ്ങുകളും എഴുതി .

മുഖത്തോടുമുഖം, മന:ശക്തി പരീക്ഷ, ഇംഗ്ലീഷിൽ കത്തെഴുത്ത് എന്ന കല, ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല, ഇംഗ്ലീഷ് പഠന സഹായി, റിവേഴ് സ്  ഡിക്ഷ്ണറി തുടങ്ങി നിരവധി പംക്തികൾ … പേര് വെക്കാതെ നിരവധി നുറുങ്ങുകൾ.

മലയാള ഭാഷക്കും സാഹിത്യത്തിനും നിസ്തുല സംഭാവകൾ നല്കിയ

പി വി രവീന്ദ്രൻ ഇന്ന് നമ്മോടൊപ്പമില്ല.

അകാലത്തിൽ നമുക്ക് നഷ്ടമായ രവിയുടെ പ്രതിഭയ്ക്ക് മുന്നിൽ അസാധാരണ രചനയുടെ ഇ-ബുക്ക്‌  സമർപ്പിക്കുന്നു.

കരിയർ മാഗസിനിൽ അദ്ദേഹം മുപ്പത്  വർഷങ്ങൾക്കു മുൻപ് എഴുതിയതെല്ലാം പുതിയ തലമുറയ്ക്ക്  ആവശ്യമുണ്ടെന്നുള്ള തിരിച്ചറിവാണ്  ഏറ്റവും കുറഞ്ഞ വിലയ്ക്ക്  അദ്ദേഹത്തിന്റെ രചനകൾ നവ മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുന്നതിനു ഞങ്ങൾക്ക്  പ്രചോദനമാകുന്നത്. പുതിയ തലമുറയ്ക്ക്  ഇതൊരനുഗ്രഹമാകുമെന്നതിൽ ഇരുപക്ഷമില്ല.

Share: