മാർത്താണ്ഡവർമ്മ

370
0
Share:

സി.വി.രാമൻ പിള്ള രചിച്ച മാർത്താണ്ഡവർമ്മ മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌.

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
ക്രിയേറ്റീവ് കോമൺസ് ലൈസൻസിന്റെ നിബന്ധനകൾക്കു വിധേയമായി, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഡിജിറ്റൽ പതിപ്പ് വായനക്കാർക്കു് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണു്.

Share: