പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവ്
എറണാകുളം ജില്ലയിൽ സുഭിക്ഷകേരളം-ജനകീയ മത്സ്യ കൃഷി 2022-23ന്റെ ഭാഗമായി രണ്ട് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു.
യോഗ്യതകൾ: സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി.എഫ്.എസ്.സി, അംഗീകൃത സർവകലാശാലയിൽ നിന്നും അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും സുവോളജിയിലോ ഫിഷറീസ് വിഷയങ്ങളിലോ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകൾച്ചർ സെക്ടറിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.
പ്രായം: 20-56. ശമ്പളം :30000 രൂപ.
താത്പര്യമുള്ളവർ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 27-ന് രാവിലെ 10ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ : 0484-2394476.