പ്രൊബേഷണറി ഓഫീസര്‍: 2000 ഒഴിവുകൾ
പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലെ 2000 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരീക്ഷയുടേയും ഗ്രൂപ്പ് ഡിസ്‌കഷന്റേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ 31.08.2019നുള്ളില്‍ യോഗ്യത നേടിയിരിക്കണം.
പ്രായം: 01.04.2019ന് 21നും 30നും മധ്യേ. അപേക്ഷകര്‍ 02.04.1989നും 01.04.1998നും ഇടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളുമുള്‍പ്പെടെ). സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
https://www.sbi.co.in/careers/ എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
അപേക്ഷ നല്‍കാനുള്ള അവസാന തീയതി – ഏപ്രില്‍ 22.
കൂടുതല്‍ വിവരങ്ങള്‍ https://www.sbi.co.in എന്ന വെബ് സൈറ്റിൽ ലഭിക്കും