പ്രവാസി കേരളീയ ക്ഷേമബോർഡിൽ പി.ആർ.ഒ
തിരുവനന്തപുരം : കേരള സർക്കാരിൻറെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെൻറെർ) പബ്ളിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പബ്ളിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം / ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവർത്തനത്തിലും പബ്ളിക് റിലേഷൻസിലും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം.
പ്രായ പരിധി: 45 വയസ്സ്.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ (മേൽവിലാസം, ഫോൺ നമ്പർ ഇ-മെയിൽ വിലാസം ഉൾപ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നവംബർ എട്ടിന് വൈകിട്ട് അഞ്ചുമണിക്കകം ceo@pravasikerala.org എന്ന ഇ-മെയിലിൽ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.pravasikerala.org