പ്രിൻറിംഗ് ടെക്നോളജി, ഡി.ടി.പി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻറ് ഫിനിഷിംഗ്, ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആൻറ് ഡി.ടി.പി എന്നീ കോഴ്സുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രസ്തുത കോഴ്സുകൾക്ക് എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിൻറെ കോഴിക്കോട് സെൻററി ലാണ് കോഴ്സുകൾ നടത്തുന്നത്.
അപേക്ഷാ ഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ് റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും.
വിവരങ്ങൾക്ക് 0495 2723666, 0495 2356591, 9778751339. www.captkerala.com.