പി.ആര്‍.ഡിയില്‍ അവസരങ്ങള്‍ – മലപ്പുറം ജില്ലയില്‍ 9 ഒഴിവുകള്‍
മലപ്പുറം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻറെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടൻറ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയില്‍ ഒരു സബ് എഡിറ്റര്‍, ഒരു കണ്ടൻറ് എഡിറ്റര്‍, ഏഴ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ്മാർ എന്നിങ്ങനെ ഒഴിവുകളുണ്ട്.
പ്രതിമാസ വേതനം: സബ് എഡിറ്റര്‍- 21,780, കണ്ടൻറ് എഡിറ്റര്‍- 17,940, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ്- 16,940.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്ലിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെയും യോഗ്യത.
ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ്ന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല.
പ്ലസ്ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് കണ്ടൻറ്എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം.
പ്രായപരിധി 35 വയസ് (2024 ജനുവരി 1 ന്).
ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക.
careers.cdit.org എന്ന പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ.
വിശദവിവരങ്ങള്‍ക്ക്: 0471- 2518637, 0483 2734387. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.in ല്‍ ലഭ്യമാണ്.