പ്രവാസി സംഘടനകളുടെ യോഗം 30 ന്‌

248
0
Share:
പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സംഘടനകളുടെ യോഗം ഒക്‌ടോബര്‍ 30 ഉച്ചയ്‌ക്ക്‌ 2 ന്‌ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ ചേരും.
ക്ഷേമ ബോര്‍ഡ്‌ നടപ്പാക്കി വരുന്നതും നടപ്പാക്കാനുദ്ദേശിക്കുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്ന യോഗത്തില്‍ ചെയര്‍മാന്‍, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, ബോര്‍ഡംഗങ്ങളും പങ്കെടുക്കും. പ്രവാസി സംഘടന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ പ്രവാസി ക്ഷേമ ബോര്‍ഡ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0484-2357566.
Share: