പ്രവാസി സംരംഭകര്‍ക്കായി സൗജന്യ പരിശീലനം

Share:

എറണാകുളം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

എറണാകുളത്ത് നവംബറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നവംബര്‍ 15-നകം പേര് രജിസ്റ്റര്‍ ചെയ്യണം. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുളളവര്‍ക്ക് മുന്‍ഗണന.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് അവസരം.

ഇ- മെയിൽ : nbfc.norka@kerala.gov.in , nbfc.coordinator@gmail.com .
ഫോണ്‍: 0471-277-534, 8592958677

Share: