പോളിടെക്നിക്കിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ എൻജിനിയറിങ്), ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ എൻജിനിയറിങ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.
താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ജൂലൈ മൂന്നിന് രാവിലെ 10ന് ട്രേഡ്സ്മാൻ തസ്തികയിലും 11 മണിക്ക് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും അഭിമുഖം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2491682.