പോളിടെക്‌നിക് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍

Share:

സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കുകളിലും ഏതാനും സ്വാശ്രയ പോളിടെക്‌നിക്കുകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി ജൂലൈ 31 നോ ആഗസ്റ്റ് ഒന്നിനോ പ്രവേശനം നടത്തും. സ്‌പോട്ട് അഡ്മിഷന്‍ തിയതിയും ലഭ്യമായ ഒഴിവുകളും സ്‌പോട്ട് അഡ്മിഷനായി ക്ഷണിച്ചിട്ടുള്ളവരുടെ റാങ്ക് വിവരവും അതത് സ്ഥാപനങ്ങളില്‍ അറിയാം.

സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവര്‍ അതത് പോളിടെക്‌നിക്കുകളില്‍ അന്ന് രാവിലെ എട്ട് മണി മുതല്‍ 12 മണി വരെ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ക്രമത്തില്‍ ഒഴിവുകളുടെ ലഭ്യതയനുസരിച്ചാണ് പ്രവേശനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും കരുതണം. ടി.സി. കൈവശമില്ലാത്തവര്‍ക്ക് ഹാജരാക്കുന്നതിന് സമയം നല്‍കും. സ്‌പോട്ട് അഡ്മിഷനില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കുന്നില്ലെങ്കില്‍ നിശ്ചിത അധികാര പത്രത്തില്‍ പകരക്കാരെ നിയമിക്കാം. അധികാരപത്രത്തിന്റെ മാതൃക (Annexure XVI ) വെബ്‌സൈറ്റില്‍ ലഭിക്കും.

വെബ്‌സൈറ്റ്: www.polyadmission.org

Share: