പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ്ഫാക്കൽറ്റി

Share:

എറണാകുളം : കളമശ്ശേരിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസിൽ) പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ആവശ്യമുള്ള ഗസ്റ്റ് ഫാക്കൽറ്റികളെ നിയമിയ്ക്കുന്നതിലേക്കായി ജൂൺ 28 നു രാവിലെ 10-ന് വാക്- ഇൻ- ഇൻറർവ്യൂ നടത്തുന്നു.

യോഗ്യത: പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്തമാർക്കും , യുജിസി നെറ്റുമാണ് നിശ്ചിത യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. മതിയായ യോഗ്യതയുള്ള വിരമിച്ച അധ്യാപർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രതിഫലം: മണിക്കൂറടിസ്ഥാനത്തിൽ ആയിരം രൂപയും യാത്രാബത്തയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ കൊടുത്തിരിയ്ക്കുന്ന നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യതകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടേയും അസലും പകർപ്പുകളും സഹിതം ജൂൺ 28- ന് രാവിലെ 10-ന് കളമശേരിയിലുള്ള നുവാൽസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ഹാജരാകണം.

Share: