പോളിടെക്‌നിക് പ്രവേശനം ജൂണ്‍ 11 വരെ അപേക്ഷിക്കാം
കേരളത്തിലെ 45 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (പ്രതിവര്‍ഷം 22500) ഗവണ്‍മെന്റ് സീറ്റുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 11 വരെ സ്വീകരിക്കും.
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/മറ്റ് തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
എഞ്ചിനീയറിംഗ് സ്ട്രീമുകളിലേക്ക് (സ്ട്രീം-1) അപേക്ഷിക്കാന്‍ ഇംഗ്ലീഷും കണക്കും സയന്‍സും യോഗ്യതാ പരീക്ഷയില്‍ ഓരോ പേപ്പറായി പഠിച്ചിരിക്കണം. നോണ്‍ എഞ്ചിനീയറിംഗ് സ്ട്രീമുകളിലേക്ക് (സ്ട്രീം-2) അപേക്ഷിക്കാന്‍ ഇംഗ്ലീഷും കണക്കും പഠിച്ചിരിക്കണം. ഒരപേക്ഷകന് 30 ഓപ്ഷന്‍ വരെ നല്‍കാം. സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ മറ്റ് സംവിധാനങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിച്ചവര്‍ പ്രിന്റ് ഔട്ട് എടുത്ത് ഏതെങ്കിലും അടുത്ത ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി തെറ്റുകളില്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷാഫീസ് 150 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 75 രൂപ. ജൂണ്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതും ജൂണ്‍ 13 വരെ ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.