പോളിക്ലിനിക്കുകളില്‍ 106 ഒഴിവുകള്‍

258
0
Share:

എക്‌സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം പ്രകാരമുള്ള പോളിക്ലിനിക്കുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.106 ഒഴിവുകളാണുള്ളത്.
തിരുവനന്തപുരം ഹെഡ്ക്വാട്ടറിന് കീഴില്‍ കൊല്ലം, പത്തനംതിട്ട, കിളിമാനൂര്‍, കൊട്ടാരക്കര, ചങ്ങനാശ്ശേരി, റാന്നി, മാവേലിക്കര, തിരുവനന്തപുരം, നാഗര്‍കോവില്‍, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലാണ് ഒഴിവുകൾ.

കരാര്‍ നിയമനമാണ്.
ഏതാനും തസ്തികകള്‍ വിമുക്തഭടര്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.

1. മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്
ശമ്പളം: 87,500 രൂപ
യോഗ്യത: എം.ഡി./എം.എസ്.,
മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

2. മെഡിക്കല്‍ ഓഫീസര്‍

ശമ്പളം: 75,000 രൂപ
യോഗ്യത: എം.ബി.ബി.എസ്.,
ഇന്റേണ്‍ഷിപ്പിനുശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

3. ഓഫീസര്‍ ഇന്‍ ചാര്‍ജ്
ശമ്പളം: 75,000 രൂപ
യോഗ്യത: ബിരുദം, സായുധസേനയില്‍നിന്ന് വിരമിച്ച ഓഫീസര്‍മാരായിരിക്കണം. ആരോഗ്യപരിപാലന സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

4. ഡെന്റല്‍ ഓഫീസര്‍
ശമ്പളം: 75,000 രൂപ
യോഗ്യത: ബി.ഡി.എസ്., ഇന്റേണ്‍ഷിപ്പിനുശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം

5. ഡെന്റല്‍ ഹൈജീനിസ്റ്റ്
ശമ്പളം: 28,100 രൂപ
യോഗ്യത: പ്ലസ്ടു സയന്‍സ്/തത്തുല്യം, ഡെന്റല്‍ ഹൈജീനിസ്റ്റ്/ഡെന്റല്‍ മെക്കാനിക്ക് കോഴ്സില്‍ രണ്ടുവര്‍ഷത്തെ ഡി…ഡിപ്ലോമ. സായുധസേനയില്‍ ക്ലാസ് 1 DH/DORA കോഴ്സ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

6. റേഡിയോഗ്രാഫര്‍
ശമ്പളം: 28,100 രൂപ
യോഗ്യത: റേഡിയോഗ്രാഫര്‍ ഡിപ്ലോമ/ക്ലാസ് ക (സായുധ സേനകളില്‍നിന്ന്), അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

7. ഫിസിയോതെറാപ്പിസ്റ്റ്
ശമ്പളം: 28,100 രൂപ
യോഗ്യത: ഫിസിയോതെറാപ്പി ഡിപ്ലോമ/ ക്ലാസ് ക (സായുധസേനകളില്‍നിന്ന്), അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം

8. ഫാര്‍മസിസ്റ്റ്

ശമ്പളം: 28,100 രൂപ
യോഗ്യത: ബി.ഫാം. അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ഫാര്‍മസിയില്‍ ഡിപ്ലോമ, ഫാര്‍മസിസ്റ്റ…ഫാര്‍മസിസ്റ്റ് രജിസ്ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

9. ഐ.ടി. നെറ്റ്വര്‍ക്ക് ടെക്നീഷ്യന്‍
ശമ്പളം: 28,100 രൂപ
യോഗ്യത: ഐ.ടി. നെറ്റ്വര്‍ക്കിങ്, കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം

10. നഴ്സിങ് അസിസ്റ്റന്റ് (വിമുക്തഭടര്‍ മാത്രം)
ശമ്പളം: 28,100 രൂപ
യോഗ്യത: സായുധസേനകളില്‍നിന്ന് ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്.

11. ലബോറട്ടറി അസിസ്റ്റന്റ്
ശമ്പളം: 28,100 രൂപ
യോഗ്യത: ഡി.എം.എല്‍.ടി./ സായുധസേനയില്‍നിന്ന് ക്ലാസ് 1 ലാബ് ടെക് കോഴ്സ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം

12. ലബോറട്ടറി ടെക്നീഷ്യന്‍
ശമ്പളം: 28,100 രൂപ
യോഗ്യത: ബി.എസ്സി. (മെഡിക്കല്‍ ലാബ് ടെക്നോളജി) അല്ലെങ്കില്‍ എസ്.എസ്.എല്‍. സി./പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും ലാബ് അസിസ്റ്റന്റായി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയാവും.

13. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (വിമുക്തഭടര്‍ മാത്രം)
ശമ്പളം: 19,700 രൂപ
യോഗ്യത: ബിരുദം അല്ലെങ്കില്‍ സായുധസേനയില്‍നിന്ന് ക്ലറിക്കല്‍ ട്രേഡില്‍ ക്ലാസ് 1, അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം

14. ക്ലാര്‍ക്ക് (വിമുക്തഭടര്‍ മാത്രം)
ശമ്പളം: 16,800 രൂപ
യോഗ്യത: ബിരുദം അല്ലെങ്കില്‍ സായുധസേനയില്‍നിന്ന് ക്ലറിക്കല്‍ ട്രേഡില്‍ ക്ലാസ് 1, അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.

15. ഡ്രൈവര്‍ ശമ്പളം: 19700 രൂപ
യോഗ്യത: എട്ടാം ക്ലാസ്/ സായുധസേനയില്‍നിന്ന് ക്ലാസ് 1 ഡ്രൈവര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, അഞ്ചുവര്‍…അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം…….

16. പ്യൂണ്‍ (വിമുക്തഭടര്‍മാത്രം)

ശമ്പളം: 16,800 രൂപ

യോഗ്യത: സായുധസേനയില്‍ ജി.ഡി. ട്രേഡ്, അഞ്ചുവര്‍ഷത്തെ സര്‍വീസ്.

17. സഫായിവാല

ശമ്പളം: 16,800 രൂപ

യോഗ്യത: സാക്ഷരനായിരിക്കണം. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

18. ചൗക്കിദാര്‍ (വിമുക്തഭടര്‍മാത്രം)

ശമ്പളം: 16,800 രൂപ

യോഗ്യത: സായുധസേനയില്‍ ജി.ഡി. ട്രേഡ്

അപേക്ഷ: https://echs.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം മാതൃക ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Share: