പ്ലസ് ടു തല പ്രാഥമിക പരീക്ഷ 2022: ഓഗസ്റ്റിൽ

Share:

പ്ലസ് ടു തല പ്രാഥമിക പരീക്ഷ എഴുതുന്നതിനു പത്തു ലക്ഷത്തോളം അപേക്ഷകരാണുള്ളത്. ഇരുപത്തിയാറ് തസ്തികകളിലേക്ക് ഓഗസ്റ്റ് മാസത്തിൽ പരീക്ഷ നടത്താനാണ് പി.എസ്.സി. തീരുമാനിച്ചിട്ടുള്ളത്. പരീക്ഷ എഴുതുന്നതിനു ജൂൺ പതിനൊന്നിനകം അപേക്ഷകർ ഉറപ്പു നൽകണം. ഉറപ്പു നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. പരീക്ഷാ തിയതി ജൂൺ അവസാന വാരം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒ എം ആർ രീതിയിലായിരിക്കും പരീക്ഷ. നൂറ് മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടാകും.

സിലബസ്

1 .ചരിത്രം 2 .ഭൂമി ശാസ്ത്രം 3. പൊതു ഭരണം 4. ധനതത്വ ശാസ്ത്രം 5. ഇന്ത്യൻ ഭരണഘടന
6. ബയോളജി 7. ഫിസിക്സ് – കെമിസ്ട്രി 8. കമ്പ്യൂട്ടർ സയൻസ് 9. സാഹിത്യം, കല ,കായികം
10. ആനുകാലികം 11. ജനറൽ ഇംഗ്ലീഷ്  12. മലയാളം/ തമിഴ് /കന്നഡ

മാർക്ക് – 100

പരീക്ഷാ രീതി : ഒ എം ആർ

പരീക്ഷാ സമയം : ഒരു മണിക്കൂർ 15 മിനിട്ട്

ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങുക

പരീക്ഷ എഴുതാൻ പൊതു അപേക്ഷകർ ഏഴു ലക്ഷത്തോളം വരും. ഉറപ്പ് കിട്ടുന്നതിനനുസരിച്ചായിരിക്കും  പരീക്ഷാത്തീയതി നിശ്ചയിക്കുക.

പോലീസ്, ഫോറസ്റ്റ് , എക്സ്സൈസ് , വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലേക്കാണ് നിയമനം.

സിലബസിനനുസരിച്ച് വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. പി.എസ്.സി. എൽ ഡി ക്ളർക് പരീക്ഷയുടേതിന് സമാനമായി ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്താണ് പരീക്ഷ.

പി എസ് സി പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നായ പ്ലസ് ടു തല പ്രാഥമിക പരീക്ഷ എഴുതുന്നതിനു പത്തു ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ടെങ്കിലും , ട്രാൻസ്ഫർ മുഖേനയുള്ള ചില ഒഴിവുകളിലേക്ക് ഒരാൾ മാത്രം അപേക്ഷിച്ചിട്ടുള്ളതായും കാണാൻ കഴിയും.

ഇതിനോടകം തയ്യാറെടുപ്പിൻറെ പലഘട്ടങ്ങളും ഉദ്യോഗാര്‍ഥികള്‍ പിന്നിട്ടിട്ടുണ്ടാകും. എന്നാല്‍ അവസാന റൗണ്ടിലെ തയാറെടുപ്പുകളാണ് വിജയത്തില്‍ നിര്‍ണായകം. സിലബസ്, അവശേഷിക്കുന്ന സമയം, ഒടുവില്‍ നടന്ന സമാനമാന പരീക്ഷകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള കൃത്യമായ ആസൂത്രണവും പഠനവുമാണ് ഇനി നടത്തേണ്ടത്.

ഈ പരീക്ഷ എഴുതുന്ന പലരും പല പരീക്ഷകളിലും പങ്കെടുത്തിട്ടുള്ളവരാകാനാണ് സാദ്ധ്യത . അതുകൊണ്ടുതന്നെ കടുത്ത മത്സരത്തെയാകും നേരിടേണ്ടി വരിക. എന്നാൽ സിലബസില്‍ പരാമര്‍ശിച്ചിട്ടുള്ള 12 മേഖലകളിലൂടെ മാത്രമാണ് പരീക്ഷയില്‍ ചോദ്യകര്‍ത്താവ് കടന്നുപോകുന്നത്. ഇവിടേയും ഇതേ സ്വഭാവത്തിലുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കാനാണ് സാധ്യത. അതുകൊണ്ട് അടിയന്തരമായി ചെയ്യേണ്ടത് സിലബസില്‍ പറഞ്ഞ 12 മേഖലകളിലും നന്നായി കടന്നുപോയിട്ടുണ്ട് എന്ന് ഉറപ്പാക്കുകയാണ്.

ചരിത്രം

ഭാരത ചരിത്രവും കേരള ചരിത്രവും അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളായിരിക്കും ഈ വിഭാഗത്തിൽ കൂടുതൽ .ലോകചരിത്രവും പഠിച്ചിരിക്കണം.

ആനുകാലിക സംഭവങ്ങൾ

കഴിഞ്ഞ ആറുമാസത്തിനിടെ നടന്ന പി.എസ്.സി. പരീക്ഷകളില്‍ പൊതുവിജ്ഞാനം ഭാഗത്ത് കൂടുതല്‍ ചോദ്യങ്ങള്‍ വന്നത് ആനുകാലിക സംഭവങ്ങളിൽ നിന്നുമാണ്. അതുകൊണ്ട് ഇനി ആനുകാലിക സംഭവങ്ങൾക്ക് പ്രത്യേക ഊന്നല്‍ നല്‍കാം. പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പര്‍ ജൂൺ- ജൂലായ്മാസത്തോടെ തയ്യാറായിട്ടുണ്ടാവും. ആയതിനാല്‍ ജൂലായ് വരെയുള്ള സംഭവങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കണം. പി.എസ്.സി. പരീക്ഷകളിലെ ആനുകാലിക സംഭവങ്ങൾ ചോദ്യങ്ങള്‍ തൊട്ടുമുന്‍പത്തെ വര്‍ഷത്തിലെ അവസാന മാസങ്ങളിലൂടെയും കടന്നുപോകാറുണ്ട്. ഈ സാഹചര്യത്തില്‍, 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂൺ വ രെയുള്ള സംഭവവികാസങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.

ഭരണഘടനയും വകുപ്പുകളും

ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രധാന വകുപ്പുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഇടംനേടുന്നു. മൗലികകര്‍ത്തവ്യങ്ങള്‍, നിര്‍ദേശകതത്ത്വങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എല്ലാം അവസാനഘട്ട തയ്യാറെടുപ്പില്‍ ഹൃദിസ്ഥമാക്കണം. രാഷ്ട്രപതി, പാര്‍ലമെൻറ് എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രധാനങ്ങളാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രാധാന്യമര്‍ഹിക്കുന്നു.

സയന്‍സ്

പലവട്ടം ആവര്‍ത്തിച്ച ചോദ്യങ്ങള്‍ മാത്രമാണ് സയന്‍സില്‍നിന്ന് അടുത്തിടെ ചോദിച്ചുവരുന്നത്. എന്നാല്‍ ഇവിടെ കൂടുതല്‍ ഗൗരവമുള്ള ചോദ്യങ്ങള്‍ കരുതിയിരിക്കണം. പരമാവധി സയന്‍സ് ചോദ്യങ്ങളിലൂടെ ചുരുങ്ങിയ സമയംകൊണ്ട് കടന്നുപോകുക. അടുത്തിടെ നടന്ന പരീക്ഷകളില്‍ ഈ ഭാഗം അവഗണിക്കപ്പെടുന്നതുകൊണ്ട് സയന്‍സിനെ നിസ്സാരമായി കാണരുത്.

മാതൃകാപരീക്ഷ

അവസാന തയ്യാറെടുപ്പില്‍ ഊന്നല്‍ നല്‍കേണ്ടത് മാതൃകാ ചോദ്യപ്പേപ്പറുകള്‍ക്കാണ്. നിശ്ചിത സമയത്തിനുള്ളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കണ്ടെത്താന്‍ ഇത് ഗുണംചെയ്യും. അടുത്തിടെ നടന്ന പി.എസ്.സി. ചോദ്യപ്പേപ്പറുകളും പരിശീലിക്കാന്‍ ഉപയോഗിക്കാം. നിശ്ചിതസമയത്തിനുള്ളില്‍ത്തന്നെ ഉത്തരം ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

റിവിഷന്‍

ശരിയായി റിവിഷന്‍ ചെയ്യാന്‍ കഴിയാത്തതാണ് പലര്‍ക്കും തിരിച്ചടിയാവുന്നത്. റിവിഷനില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ട മേഖലകള്‍ കണക്ക്/ഇംഗ്ലീഷ് ഭാഗങ്ങളിലാണ്. ആശയക്കുഴപ്പം തോന്നിയിട്ടുള്ള മേഖലകളില്‍ പൊതുവിജ്ഞാന ഭാഗത്തും റിവിഷന്‍ നടത്താം. ദിനങ്ങള്‍, വര്‍ഷങ്ങള്‍, എണ്ണങ്ങള്‍ എന്നിവയെല്ലാം അവസാന റിവിഷനില്‍ തെറ്റുകൂടാതെ മനസ്സിലാക്കി പോകണം. ഒപ്പം പുതിയ വിവരങ്ങളും മനസ്സിലാക്കണം.

ലക്ഷ്യംവെക്കേണ്ട സ്‌കോര്‍

പരീക്ഷയ്ക്കുള്ള അവസാനഘട്ടത്തിലാണ് മികച്ച ഒരു സ്‌കോര്‍ ലക്ഷ്യംവച്ച് മുന്നേറേണ്ടത്. 80 മാര്‍ക്കെങ്കിലും ലക്ഷ്യംവെക്കണം. ഈ സ്‌കോറിലേക്ക് എത്താനുള്ള തീവ്രയജ്ഞമാവണം ഇനി. കരുത്തും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് ഈ സ്‌കോറിലേക്കെത്താനുള്ള പദ്ധതി സ്വയം ചിട്ടപ്പെടുത്തണം.

ഇംഗ്ലീഷ്, മലയാളം, മുന്‍ചോദ്യങ്ങള്‍

മുന്‍പരീക്ഷകളിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്ന സ്വഭാവത്തിലുള്ള മേഖലകളാണ് ഇംഗ്ലീഷ്, മലയാളം, എന്നിവ. ഇനിയുള്ള സമയത്തിനുള്ളില്‍ പി.എസ്.സി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ പരീക്ഷകളില്‍ പ്രസ്തുത ഭാഗങ്ങളില്‍ വന്ന ചോദ്യങ്ങള്‍ കണ്ടെത്തി പരിശീലിക്കണം. ആനുകാലികം ചോദ്യങ്ങള്‍ പൊതുവേ അടിസ്ഥാന മേഖലകളില്‍ ഊന്നിയുള്ളവ ആയിരിക്കും. ഇംഗ്ലീഷില്‍, വിവിധ ശൈലികള്‍, സ്‌പെല്ലിങ്ങുകള്‍, പ്രയോഗരീതികള്‍, നൗണ്‍ തുടങ്ങിയവയില്‍ പ്രത്യേക ശ്രദ്ധവെക്കണം.

കമ്പ്യൂട്ടർ സയൻസ്

കമ്പ്യൂട്ടർ സയൻസ്  ഭാഗത്തെ അടിസ്ഥാന  ചോദ്യങ്ങള്‍ തെറ്റുകൂടാതെ  ചെയ്യാനുള്ള തയ്യാറെടുപ്പുവേണം. ആറുമാസത്തിനിടെ വിവിധ പരീക്ഷകളില്‍ വന്നിട്ടുള്ള ഈ മേഖലകളിലെ ചോദ്യങ്ങള്‍ അപഗ്രഥിച്ച് മനസ്സിലാക്കാം. കമ്പ്യൂട്ടർ സയൻസ് ഭാഗത്തുനിന്ന് പരമാവധി സ്‌കോര്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.

സമയക്രമം

വിവിധ മേഖലകളിലെ ശക്തിയും ദൗര്‍ബല്യവും അറിഞ്ഞുവേണം പഠനസമയവും പഠനക്രമവും ചിട്ടപ്പെടുത്താന്‍. ഓരോ ദിവസം എത്രസമയം പഠിക്കാന്‍ കഴിയുന്നു എന്നത് നിര്‍ണായകമാണ്. പരീക്ഷയുടെ അവസാന ദിവസങ്ങളിൽ പരമാവധി സമയം പഠിക്കാൻ മാത്രം നീക്കിവെക്കണം.

സന്തോഷത്തോടെയും ആഹ്ളാദത്തോടും കൂടിയ വായന നിങ്ങളെ കൂടുതൽ വായിക്കുന്നതിനും കൂടുതൽ ഉണർന്നിരിക്കാൻ സഹായിക്കുന്നതിനും സഹായിക്കുന്നു. നിങ്ങൾ തളർന്നുപോയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ശരീരം നിങ്ങളുടെ ബോധപൂർവ്വമായ സഹായമില്ലാതെ മറ്റ് യാന്ത്രികമായ കാര്യങ്ങൾ ചെയ്യുന്നതിനും ശ്വസിക്കുന്നതിനും കൂടുതൽ കഠിനമായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ശരീരത്തിന് ഇടവേളകൾ നൽകുക. ആരോഗ്യകരമായ രീതിയിൽ ഇരിക്കുക, നിങ്ങൾക്ക് കൂടുതൽ പഠിക്കാനാകും.

നിങ്ങളുടെ സ്വന്തം പ്രായോഗിക പരിശോധനകൾ എഴുതുന്നതിനുള്ള കുറിപ്പുകൾ എടുക്കുക. നിങ്ങൾക്കറിയാവുന്ന ചിലത് പെട്ടെന്ന് ശ്രദ്ധയിൽ പെടുമ്പോൾ അത് ഒരു ചോദ്യത്തിൻറെ രൂപത്തിൽ എഴുതുക. ആവശ്യമെങ്കിൽ നിങ്ങളുടെ ഉത്തരങ്ങൾ വീണ്ടും പരിശോധിക്കുക.

പ്രധാന ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് നിലനിർത്തുക, കൂടാതെ പരീക്ഷാ തയാറാകലിനായി നിങ്ങളുടെ തന്നെ പ്രാക്ടീസ് ടെസ്റ്റ് എഴുതുകയും ചെയ്യുക . വിജയത്തിലേക്കുള്ള വഴി നിങ്ങൾക്ക് തുറന്ന് കിട്ടും.

  • രഘു കെ. തഴവ 
Share: