പ്ലസ് ടുവിന് ശേഷം എന്ത്?

505
0
Share:

കേരളത്തിലെ ഓരോ വിദ്യാർഥിയും രക്ഷിതാവും നേരിടുന്ന ഒരു ചോദ്യമുണ്ട്.

പ്ലസ് ടുവിന് ശേഷം എന്ത്?
എന്ത് ജോലി , എന്ത് ഉപരിപഠനം?

‘എൻറെ റേഡിയോ’ 91. 2 എഫ് എം ൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂരുമായി, മുംതാസ് രഹാസ് ചർച്ച ചെയ്യുന്നു, സെപ്റ്റംബർ 19 രാവിലെ 11 ന് 

 

  • എൻറെ റേഡിയോ : 91. 2 എഫ് എം

ഗ്രാമീണ-തീരദേശ കേരളത്തിന് തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പുരോഗതി എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിൻറെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ൽ എല്ലാ ബുധനാഴ്ചയും രാവിലെ പതിനൊന്നിന് സംപ്രേക്ഷണം ചെയ്യുന്ന ‘ഇത്തിരി നേരം; ഒത്തിരിക്കാര്യം’ പരിപാടിയിൽ ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ രാജൻ പി തൊടിയൂർ ചർച്ച ചെയ്യുന്നു.

കേരള റൂറൽ ഡെവലപ്മെൻറ് ഏജൻസി ( KRDA ) യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം കരുനാഗപ്പള്ളിയിലും 30 കിലോമീറ്റർ ചുറ്റളവിലും ഉള്ള ഗ്രാമീണ ജനതയുടെ ആശയ വിനിമയത്തിനുള്ള മാർഗ്ഗമായി പ്രവർത്തിച്ചു തുടങ്ങിയിട്ട് മൂന്ന് വർഷം പൂർത്തിയാകുമ്പോഴാണ് മലയാളത്തിലെ ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ കരിയർ മാഗസിൻറെ ഡിജിറ്റൽ പ്രസിദ്ധീകരണമായ www.careermagazine.in നുമായി സഹകരിച്ചു തൊഴിൽ വിദ്യാഭ്യാസ മേഖലയിലെ പുത്തൻ പ്രവണതകൾ ഗ്രാമീണ ജനങ്ങളിൽ എത്തിക്കുന്നതിനായി ഇത്തരമൊരു പരിപാടി.

“അന്തരിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിൻറെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണം ഗ്രാമങ്ങളിൽ എന്നത്. കരിയർ മാഗസിൻറെ അത്തരം പരിപാടികളിൽ ഞാനും ഒപ്പമുണ്ടാകും എന്ന് 2002 ൽ ചെന്നൈ അണ്ണാ സർവകലാശാലയിൽ വെച്ച് നടത്തിയ അഭിമുഖത്തിനിടയിൽ അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിൻറെ സാക്ഷാൽക്കാരമാണ് ‘എൻറെ റേഡിയോയിലൂടെ നിർവഹിക്കുന്നത്.” രാജൻ പി തൊടിയൂർ പറഞ്ഞു.

തൊഴിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ, ഉദ്യോഗാർഥികളും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, രക്ഷിതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ് രംഗത്തെ പുത്തൻ പ്രവണതകൾ തുടങ്ങി ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള വിഷയങ്ങൾ അവതരിപ്പിക്കാനാണ് ‘എൻറെ റേഡിയോ’ 91. 2 എഫ് എം ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ 34 വർഷങ്ങളായി ഇന്ത്യക്കത്തും പുറത്തും തൊഴിൽ – വിദ്യാഭ്യാസ ബോധവക്കരണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായ രാജൻ പി തൊടിയൂർ ഉദ്യോഗാർഥികളുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ഈ പരിപാടിയിലൂടെ മറുപടി പറയും. “സാമൂഹിക മാറ്റം, സമൂഹത്തിൻറെ പങ്കളിത്തത്തോടെ” എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ഒരുക്കുന്ന ഈ അവസരം എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് എൻറെ റേഡിയോ ,ചെയർമാൻ അഡ്വ . എം . ഇബ്രാഹിം കുട്ടി അറിയിച്ചു .

 

Share: