ജില്ലാ ഗവ.പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

Share:

വയനാട്: ജില്ലാ ഗവ.പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതീക്ഷിത തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, വയസ്, ജനനതീയതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മാര്‍ച്ച് 5 ന് വൈകീട്ട് 5 നു മുന്‍പ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.

അപേക്ഷകര്‍ വയനാട് ജില്ലയിലെ സ്ഥിര താമസക്കാരും സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ താല്പര്യമുള്ളവരും ആയിരിക്കണം. നിയമനം 1978 ലെ KGLO Rules ലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും.

Share: