പ്ലേസ്‌മെൻറ് ഓഫീസർ അഭിമുഖം

Share:

ആറ്റിങ്ങൽ:  ഗവ. ഐ.ടി.ഐയിലെ കേന്ദ്രാവിഷ്‌കൃത നൈപുണ്യ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെൻറ് ഓഫീസറിനെ നിയമിക്കുന്നതിന് ജൂൺ ഏഴിന് അഭിമുഖം നടത്തും.

ബി.ഇ/ബി.ടെക് (എം.ബി.എ യോടെ), ഇംഗ്ലീഷിലെ പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്ലേസ്‌മെൻറ് /എച്ച്.ആർ എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം.

അസൽ രേഖകളുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തണം.

ഫോൺ: 0470 2622391.

Share: