പൈലറ്റ് പരിശീലനം : അപേക്ഷ ക്ഷണിച്ചു
റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമി പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 75 സീറ്റുകളാണുള്ളത് .
ഫിസിക്സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 12-ാം ക്ലാസ് 55 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. ഇതോടൊപ്പം ബിഎസ്സി ഏവിയേഷൻ ഡിഗ്രി കോഴ്സ് പഠിക്കാനും സൗകര്യമുണ്ടായിരിക്കും. പതിനേഴ് വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.
മൂന്നു വർഷത്തെ ബിഎസ്സി ഏവിയേഷൻ ഡിഗ്രി പൂർത്തിയാക്കുന്നവർക്കു കാണ്‍പൂരിലെ ഛത്രപതി സാഹു മഹാരാജ് യൂണിവേഴ്സിറ്റിയുടെ ബിരുദം ലഭിക്കും.
18 മാസമാണ് പൈലറ്റ് പരിശീലനം .
മേയ് 12നാണ് എഴുത്തു പരീക്ഷ.
കേരളത്തിൽ എറണാകുളത്തും തിരുവനന്തപരുത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, മാത് സ്, ഫിസിക്സ്, റീസണിംഗ്, കറന്റ് അഫയേഴ്സ് എന്നിവയിൽ പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാകുക.
ഓണ്‍ലൈനായി ഫീസ് അടച്ച് മേയ് ഒന്നു വരെ അപേക്ഷിക്കാൻ സൗകര്യമുണ്ട്. വെബ്സൈറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫോമിനൊപ്പം അപേക്ഷാ ഫീസ് 10000 രൂപ അടക്കണം.. പട്ടിക ജാതി-വർഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.igrua.gov.in