ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

Share:

പാലക്കാട് : കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ബി.പി.ടി അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയാണ് യോഗ്യത.

പ്രായപരിധി 18 നും 36 നും മദ്ധ്യേ.

താത്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336

Share: