ഫിസിഷ്യൻ അസിസ്റ്റൻറ്: താൽക്കാലിക നിയമനം
എറണാകുളം: ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് ഫിസിഷ്യന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത : ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഫിസിഷ്യൻ അസിസ്റ്റൻറ് കോഴ്സിൽ സയൻസ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് ലൈഫ് സയൻസിൽ ബിരുദം/ഡിപ്ലോമ, കാർഡിയോളജിയിൽ ഫിസിഷ്യൻ അസിസ്റ്റൻറായി പരിചയം. പ്രവത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താൽപര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ജനുവരി 16-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയ്ക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഫിസിഷ്യന്‍ അസിസ്റ്റന്റ് എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.