ഫോട്ടോ ജേണലിസം : ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം

Share:

എറണാകുളം : സംസ്ഥാന സര്‍ക്കാരിൻറെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെൻറെറില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 12-ാം ബാച്ചിലേക്ക് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.

തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിൻറെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. 25 സീറ്റുകള്‍ ഉണ്ട്.

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്.

പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോ ഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23 .

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447225524, 0471-2726275.

Share: