ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഡിസംബര്‍ 7 വരെ അപേക്ഷിക്കാം

269
0
Share:

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് ഡിസംബര്‍ 7 വരെ അപേക്ഷിക്കാം
അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- യാണ് ഫീസ്. ഓരോ സെന്ററിലും 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org  – ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 / കേരള മീഡിയ അക്കാദമി ,തിരുവനന്തപുരം സബ്ബ് സെന്റര്‍, ടി.സി 9/1487, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 0484 2422068

Share: