ഫാർമസിസ്റ്റ് ഒഴിവ്

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 15 നു രാവിലെ 11നു വാക് ഇൻ ഇൻറർവ്യൂ നടത്തും.

പ്രീഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ (സയൻസ് സ്ട്രീമിൽ പാസായവരും ഫാർമസി ഡിപ്ലോമ/ തത്തുല്യമുള്ളവരും സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് : 0484-2386000.

Share: