ഫാര്‍മസിസ്റ്റ് ഒഴിവ്
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻറെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിൻറെയും 2024-25 സാമ്പത്തിക വര്‍ഷത്തെ സംയുക്ത പ്രോജക്ട് ആയ ‘സായാഹ്ന ഓ പി’ നടത്തുന്നതിലേക്കായി ഒരു ഫാര്‍മസിസ്റ്റിനെ (ദിവസ വേതന അടിസ്ഥാനത്തില്‍) നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത: ബി ഫാം/ഡിഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ .
പ്രായ പരിധി : 45 വയസ്സ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബര്‍ 4 ന് വൈകിട്ട് 4 മണി. വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഇൻറെര്‍വ്യൂ തീയതി പിന്നീട് അറിയിക്കും.
ഫോൺ: 04868 260300