ഫാര്‍മസിസ്റ്റ് ഒഴിവ്
പത്തനംതിട്ട: ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയൂര്‍വേദ ഫാര്‍മസി കോഴ്‌സ് പാസായവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായം 50 ന് താഴെയായിരിക്കണം.
പ്രതിദിനം 750 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 12ന് രാവിലെ 11.30ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍: 0468 2324337.