പിജിമെറിൽ 256 ഒഴിവുകൾ

123
0
Share:

വിവിധ തസ്തികകളിലായി 256 ഒഴിവുകളിലേലേക്ക് ചണ്ഡിഗഢിലെപോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ (PGIMER)   അപേക്ഷ ക്ഷണിച്ചു. 195 ഒഴിവ് നഴ്സിംഗ് ഓഫീസറുടെതാണ്. ചണ്ഡിഗഡിലെ പിജിമെറിലും പഞ്ചാബിലെ സംഗ്രൂരിലുള്ള പിജിഐ സാറ്റലൈറ്റ് സെന്‍ററിലുമാണ് അവസരം.

നഴ്സിംഗ് ഓഫീസർ: 195 ഒഴിവ്.
ശമ്പളം : 44,900- 1,42,400 രൂപ.
യോഗ്യത: നഴ്സിംഗിൽ ബിഎസ്‌സി ഓണേഴ്സ്/ ബിഎസ്‌സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറിയിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷകർ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിൽ നഴ്സ്/ നഴ്സ് ആൻഡ് മിഡ് വൈഫ് ആയി രജിസ്റ്റർ ചെയ്തവരായിരിക്കണം.
പ്രായം: 18- 35 വയസ്.

ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് (എൽഡിസി): 37 ഒഴിവ്.
യോഗ്യത: പന്ത്രണ്ടാംക്ലാസ്/ തത്തുല്യം. കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക്/ ഹിന്ദി 30 വാക്ക് ടൈപ്പിംഗ് വേഗം. പ്രായം: 18- 30 വയസ്.

ജൂണിയർ ലാബ് ടെക്നീഷ്യൻ: 10 ഒഴിവ്.
ശന്പളം: 35,400- 1,12,400 രൂപ.
യോഗ്യത: ബിഎസ്‌സി മെഡിക്കൽ ലാബ് ടെക്നോളജി അല്ലെങ്കിൽ ബിഎസ്‌സിയും മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമയും.
പ്രായം: 18 -30 വയസ്.

ജൂണിയർ ടെക്നീഷ്യൻ (എക്സ്റെ): രണ്ട് ഒഴിവ്.
യോഗ്യത: ബിഎസ്‌സി മെഡിക്കൽ ടെക്നോളജി (എക്സ്റെ)/ ബിഎസ്‌സി മെഡിക്കൽ ടെക്നോളജി റേഡിയോളജി/ ബിഎസ്‌സി മെഡിക്കൽ ടെക്നോളജി റേഡിയോ ഡയഗ്നോസിസ്/ ബിഎസ്‌സി മെഡിക്കൽ ടെക്നോളജി റേഡിയോ ഡയഗ്നോസിസ് ആൻഡ് ഇമേജിംഗ് ടെക്നോളജി.

പ്രായം: 18- 30 വയസ്.

മറ്റ് ഒഴിവുകൾ: മെഡിക്കൽ ഓഫീസർ- 1, അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- 1, സ്റ്റോർ കീപ്പർ- 1, ജൂണിയർ സ്പീച്ച് തെറാപ്പിസ്റ്റ്- 1, മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 2, സിഎസ്ആർ അസിസ്റ്റന്‍റ് ഗ്രേഡ് II- 2, ലാബോറട്ടറി അറ്റൻഡന്‍റ് ഗ്രേഡ് II- 2, മെയിൻ ഫോൾഡ് ടെക്നീഷ്യൻ ഗ്രേഡ് IV- 2.

സംവരണ തസ്തികകളിൽ അതത് വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്: ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 1500 രൂപയും എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 800 രൂപയുമാണ് ഫീസ്.
ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) നടത്തിയാവും തിരഞ്ഞെടുപ്പ്. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

www.pgimer.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 28.

Tagspgimer
Share: