പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി

Share:

പത്തനംതിട്ട : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സായ പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്/എം.ടെക്/എം.സി.എ/ബി.എസ്.സി/എം.സ്.സി കമ്പട്ട്യൂര്‍ സയന്‍സ്/ബി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതിയവരെയും പരിഗണിക്കും. അവസാന സെമസ്റ്റര്‍/വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ കൗണ്‍സിലിംഗ്/പ്രവേശന തീയതിയില്‍ ഹാജരാക്കണം.

അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്നപ്രായപരിധി 50 വയസ്.

ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷ ഫീസ്. ഡിഡിയായോ ഓണ്‍ലൈനായോ അപേക്ഷ ഫീസ് നല്‍കാവുന്നതാണ്. അപേക്ഷാ ഫോറം www.ihrd.ac.in, www.cek.ac.in എന്നീ വൈബ് സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

താല്‍പര്യമുള്ളവര്‍ ജൂലൈ 15ന് മുന്‍പ് പ്രിന്‍സിപ്പാള്‍, കോളജ് ഓഫ് എന്‍ജിനീയറിംഗ് കല്ലൂപ്പാറ, കടമന്‍കുളം പി.ഒ, കല്ലൂപ്പാറ, തിരുവല്ല- 689583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ഫോണ്‍. 9447402630, 0469-2677890,2678983, 8547005034.

Share: