മലയാള സിനിമ – സാഹിത്യ പ്രതിഭകൾ : പി ഭാസ്കരൻ
വൈലോപ്പിള്ളി, എൻ കൃഷ്ണൻ നായർ, ചാത്തന്നൂർ മോഹൻ , രാജൻ പി തൊടിയൂർ , വിജയൻ ആറ്റിങ്ങൽ , എസ് കെ നായർ , പാറപ്പുറം, പി വി തമ്പി, പ്രൊഫ എം അച്യുതൻ എന്നിവർ പി ഭാസ്കരനോടൊപ്പം.
ഭാസ്കരൻ മാഷിൻറെ ഗാനങ്ങൾ സ്കൂളിലും കോളേജിലും പാട്ടുമത്സരങ്ങളിൽ പാടിയിട്ടുണ്ട്.
അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചത് ‘മലയാളനാടി’ൻറെ പത്രാധിപ സമിതിയിൽ എത്തിയ ശേഷമാണ്. സിനിമയോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ എല്ലാ മാദ്ധ്യമ പ്രവർത്തകരും അറിഞ്ഞിരിക്കേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .
കവിയും ഗാനരചയിതാവുമായ പി ഭാസ്‌കരൻ , അതുല്യനായ കലാകാരനായിരുന്നു.
നടന്‍, സിനിമ സംവിധായകന്‍, സ്വാതന്ത്ര്യ സമര സേനാനി, കമ്മ്യൂണിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാമായി സമാനതകളില്ലാത്ത കലാജീവിതമായിരുന്നു അദ്ദഹതൻറേതു.
1924 ഏപ്രില്‍ 21 ന് കൊടുങ്ങല്ലൂരിലാണ് ജനനം.. വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്‌കരന്‍ 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയില്‍ വാസം അനുഭവിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞു.
വയലാര്‍ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറില്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചിരുന്നു.
ചലച്ചിത്ര വികസന കോർപറേഷൻ ചെയര്‍മാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായും, അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1949-ല്‍ പുറത്തിറങ്ങിയ അപൂര്‍വ്വസഹോദരര്‍കള്‍ എന്ന തമിഴ് ചിത്രത്തിലെ ഏതാനും മലയാളം വരികൾ എഴുതിക്കൊണ്ടാണ് ചലച്ചത്ര രംഗത്തെത്തുന്നത്. മലയാളത്തില്‍ ചന്ദ്രിക എന്ന ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. രാഷ്ട്രപതിയുടെ രജതകമലം നേടിയ നീലക്കുയില്‍ എന്ന ചിത്രം രാമുകാര്യാട്ടും പി. ഭാസ്‌കരനും ചേര്‍ന്നാണ് സംവിധാനം ചെയ്തതത്.
47 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക്ജെ.സി. ദാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഓര്‍ക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, ഒസ്യത്ത്, പാടും മണ്‍തരികള്‍, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഒറ്റക്കമ്പിയുള്ള തംബുരു എന്ന കൃതിക്ക് 1981-ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും, 1982ല്‍ കേരള സാഹിത്യ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ല്‍ വള്ളത്തോള്‍ അവാര്‍ഡും ലഭിച്ചു. 2000 ല്‍ വള്ളത്തോള്‍ അവാര്‍ഡും ലഭിച്ചു.
2007 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു.