പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവില്‍ നിയമനത്തിന് അപേക്ഷ കഷണിച്ചു.
സുവോളജിയില്‍ ഒന്നാം ക്ലാസ് ബിരുദം, വന്യജീവി മ്യൂസിയം/ മൃഗശാല എന്നിവയുടെ ക്യൂറേഷന്‍/ അറ്റകുറ്റപ്പണി, സന്ദര്‍ശനങ്ങളെ നേതൃപരമായി മികവോടെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യം, ബോധവത്കരണ ക്ലാസ് നടത്താനുള്ള പാടവം എന്നിവയില്‍ കുറഞ്ഞത് ആറുമാസത്തെ പരിചയം എന്നിവയാണു യോഗ്യതകള്‍.
വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ഉയര്‍ന്ന അക്കാദമിക് യോഗ്യത, കശേരുക്കളുടെ ശേഖരണം, തിരിച്ചറിയല്‍, സംരക്ഷണം എന്നിവയില്‍ പരിചയം/ പരിശീലനം, പഗ്മാര്‍ക്കുകള്‍, എല്ലിൻറെ മാതൃകകള്‍, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ എന്നിവ തയാറാക്കുന്നതിനുള്ള അറിവ്, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ആശയവിനിമയം/ എഴുത്ത് എന്നിവയിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം.
കാലാവധി ഒരു വര്‍ഷം.
ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ.
പ്രായം 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.
താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 22നു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇൻറെര്‍വ്യൂവില്‍ പങ്കെടുക്കണം.