പാരാപ്രഫഷണല്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

Share:

പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന എം.കെ.എസ്.പി പദ്ധതിയിലേക്ക് പാരാപ്രഫഷണല്‍ ഒഴിവിലേക്ക് അപേക്ഷിക്കാം.

10 -ാം ക്ലാസ് വിജയിച്ച പട്ടികവര്‍ഗ വിഭാഗക്കാരായ സ്ത്രീകള്‍ക്കാണ് അവസരം.

സാമൂഹിക അധിഷ്ഠിത സ്ഥാപനങ്ങളില്‍ കാര്‍ഷിക അനുബന്ധ മേഖലകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം ജനുവരി 22 നകം പൂരിപ്പിച്ച അപേക്ഷ കുടുംബശ്രീ മിഷന്‍, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ ലഭ്യമാക്കണമെന്ന് പ്രൊജക്ട് മാനെജര്‍ അറിയിച്ചു.

ഫോണ്‍: 04924-254335.

Share: