2019ലെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു
2019-ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ക്ഷണിച്ചു. കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയന്‍സ്, എഞ്ചിനീയറിംഗ്, പൊതുകാര്യം, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ വിശിഷ്ടസേവനത്തിനും കൈവരിച്ച മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനുമാണ് പത്മ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.
നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടലില്‍ (www.padmaawards.gov.in) സെപ്റ്റംബര്‍ 15നോ അതിനുമുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്താന്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ജലവിഭവമന്ത്രി മാത്യു ടി. തോമസ് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.
സംസ്ഥാന സര്‍ക്കാര്‍ മുഖേന നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന ജൂലൈ 31 നകം ലഭ്യമാക്കണം. പത്മ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് നേരിട്ടും അപേക്ഷിക്കാം. കൂടാതെ സംഘടനകള്‍ക്കും യുക്തമായ നാമനിര്‍ദേശം സമര്‍പ്പിക്കാം.
പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട സ്റ്റാറ്റിയൂട്ട്‌സ്, റൂള്‍സ് എന്നിവ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ( http://padmaawards.gov.in/SelectionGuidelines.aspx ) എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.