വിദേശത്ത് തൊഴില്‍ : ധനസഹായം

247
0
Share:

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുവജനങ്ങള്‍ക്കായി 2018-19 സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന വിദേശത്ത് തൊഴില്‍ സ്വീകരിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയിലെ അഭ്യസ്ത വിദ്യരായ തൊഴില്‍ നൈപുണ്യമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിദേശത്ത് തൊഴില്‍ ലഭിച്ച് വിസ, വിമാന ടിക്കറ്റ് എന്നിവ ഹാജരാക്കുന്ന മുറയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, വിസ, വിമാന ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ തയ്യാറാക്കി നവംബര്‍ 11 ന് വൈകിട്ട് അഞ്ചിന് മുമ്പായി പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി നെടുമങ്ങാട് എന്ന വിലാസത്തില്‍ അയ്ക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2812557.

Share: