ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ : ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
പ്രായം 35 വയസ്സിനു താഴെ.
അപേക്ഷ, വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ് മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ 29നകം നൽകണം.
ഫോൺ: 9447482401