നിയമ ബിരുദധാരികൾക്ക് അവസരം
കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ നിയമ ബിരുദധാരികൾക്കു അവസരം.
ജെഎജി എൻട്രി സ്കീം 32-ാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി)ഏപ്രിൽ 2024 കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
പ്രായം: 2024 ജൂലൈ ഒന്നിന് 21- 27 വയസ്.
വിദ്യാഭ്യാസ യോഗ്യത: 55 % മാർക്കോടെ എൽഎൽബി ബിരുദം.
അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാംഗളൂർ/ഭോപ്പാൽ/കോയമ്പത്തൂരിൽ നടത്തുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവ.
രണ്ടാം ഘട്ടം: സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ.
ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു തേർഡ് എസി യാത്രാബത്ത നൽകും.
പരിശീലനം: ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും.
വിശദവിവരങ്ങൾക്ക്: www.joinindianarmy. nic.in
അവസാന തീയതി: ജൂലൈ 21.