ഓഫീസ് അസിസ്റ്റൻറ് ഒഴിവ്

Share:

തൃശൂര്‍:   സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്‍ – കുടുംബശ്രീ തൃശൂര്‍ ജില്ലയില്‍ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെൻറ്ര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഓഫീസ് അസിസ്റ്റൻറ് ഒഴിവിലേക്ക് ബിരുദവും കപ്യൂട്ടര്‍ പരിജ്ഞാനവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്) യോഗ്യതയുള്ള കുടുംബശ്രീ കുടുംബാംഗങ്ങളില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പര്യമുള്ള, യോഗ്യതയും പരിചയസമ്പത്തുമുള്ള തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

പ്രായപരിധി 35 വയസ്സ.്

വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ അയയ്‌ക്കേണ്ട വിലാസം – ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, കളക്‌ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ 680003.

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: ജൂണ്‍ 15.

Share: