ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേഷിക്കാം
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രിമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കുളുടെ വാര്‍ഷിക വരുമാനം 2,50,000/- രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് 25-ന് മുന്‍പ് സ്കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്കൂള്‍ അധികൃതര്‍ 30-നകം ഡാറ്റാ എന്‍ട്രി നടത്തണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.