ഒബിസി വിഭാഗത്തിന് തൊഴിൽ വായ്പ

Share:

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിവിധ വായ്പ പദ്ധതികള്‍ക്കായി മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
10 ലക്ഷം രൂപ വരെ തൊഴില്‍ വായ്പയും 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും രണ്ട് കോടി രൂപവരെ മൈക്രോ ക്രെഡിറ്റ് വായ്പയും ഈ വിഭാഗക്കാര്‍ക്ക് ലഭിക്കും. പ്രവാസികള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന റീടേണ്‍ പദ്ധതി, പ്രൊഫഷണലുകള്‍ക്ക് രണ്ട് ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപ വായ്പ നല്‍കും.
പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മ്മാണം, പുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കുളള വായ്പ പദ്ധതികളും നിലവിലുണ്ട്. വായ്പ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1,20,000 രൂപയായിരുന്നത് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വായ്പ  അപേക്ഷ ഫോറം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.

ഫോണ്‍: 0481 2302925

Share: