നൈപുണ്യ വികസന പരിശീലനത്തിന് അപേക്ഷിക്കാം

217
0
Share:

തിരുഃ പട്ടികവർഗ യുവതീ യുവാക്കൾക്കായി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങൾക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് VTEE ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.

സോഷ്യോ-എക്കണോമിക് സർവേ മുഖേന ജനറേറ്റ് ചെയ്ത യൂണിക്ക് ഐ.ഡി ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. യൂണിക്ക് ഐ.ഡി ലഭ്യമല്ലാത്തവർക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പ്രൊമോട്ടർ മുഖേന യൂണിക്ക് ഐ.ഡി ജനറേറ്റ് ചെയ്യാം.

ലിങ്ക്: http://play.google.com/store/apps/details

Share: