ന്യൂട്രീഷ്യന്‍ മിഷന്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍

പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ അട്ടപ്പാടി, മണ്ണാർക്കാട്, ഒറ്റപ്പാലം ഐ.സി.ഡി.എസ് ഓഫീസുകളിൽ നാഷണൽ ന്യൂട്രിഷൻ മിഷൻ (പോഷൻ അഭിയാൻ) ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത. അംഗീകൃത സർവകലാശാല ബിരുദം, കമ്പ്യൂട്ടർ സോഫ്ട്‍വെയർ ഉപയോഗിച്ചിട്ടുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം .
പ്രായം 2024 നവംബര്‍ ഒന്നിന് 35 വയസ്സ് കവിയരുത്. അട്ടപ്പാടി, മണ്ണാർക്കാട്, ഒറ്റപ്പാലം ഐ.സി.ഡി.എസ് ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://shorturl.at/zEOtF എന്ന ലിങ്ക് സന്ദർശിക്കുകയോ പാലക്കാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം.