നഴ്സിംഗ് ഓഫീസർ: 3,055 ഒഴിവുകൾ
നഴ്സിംഗ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുപരീക്ഷയായ നഴ്സിംഗ് ഓഫീസർ റിക്രൂട്ടമെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അപേക്ഷ ക്ഷണിച്ചു.
എയിംസിൻറെ 18 കേന്ദ്രങ്ങളിലായി 3055 ഒഴിവുകളാണുള്ളത്. ഒഴിവുകളിൽ 80 ശതമാനം വനിതകൾക്കായിരിക്കും. പുരുഷന്മാർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ പരീക്ഷ 2023 ജൂണ്‍ മൂന്നിന് നടത്തും.
ഒഴിവുകൾ: ഭട്ടിൻഡ- 142, ഭോപാൽ- 51, ഭുവനേശ്വർ- 169, ബിബിനഗർ- 150, ബിലാസ്പുർ- 178, ദിയോഗർ- 100, ഗൊരഖ്പുർ- 121, ജോധ്പുർ-300, കല്യാണി- 24, മംഗളഗിരി- 117, നാഗ്പുർ- 87, റായ്ബറേലി- 77, ന്യൂഡൽഹി- 620, പാറ്റ്ന- 200, റായ്പുർ- 150, രാജ്കോട്ട്- 100, ഋഷികേഷ്- 289, വിജയ്പുർ/ ജമ്മു- 180.
ശമ്പളം: 9300- 34,800 രൂപ ,ഗ്രേഡ് പേ- 4600 രൂപ.
യോഗ്യത: ബിഎസ്സി (ഓണേഴ്സ്) നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ്/ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയവും. നഴ്സിംഗ് യോഗ്യത ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ/ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിൽ അംഗീകരിച്ച സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ നേടിയതായിരിക്കും. ഇന്ത്യൻ/ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിലിൽ നഴ്സസ് ആൻഡ് മിഡ് വൈഫ് രിജസ്ട്രേഷനും ഉണ്ടായിരിക്കണം.
പ്രായം: 18-30 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്സി, എസ്ടി വിഭാഗക്കാർക്ക് 15 വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത വയസിളവുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 3000 രൂപയും എസ്സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 2400 രൂപയുമാണ് ഭീസ്. ഭിന്നശഷിക്കാർക്ക് ഫീസില്ല.
അപേക്ഷ: www.aiimsexams.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങളും ഇതേ വെബ്സൈറ്റിൽനിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം, ഒപ്പ് , ഫോട്ടോ, വിരലടയാളം എന്നിവ അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 05