ബി. എസ്‌സി. നഴ്‌സിംഗ്, ബി. ഫാം ആയൂർവേദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

298
0
Share:
കണ്ണൂർ പറശ്ശിനിക്കടവ് എം. വി ആർ. ആയൂർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2018-19 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് (ആയൂർവേദം) ബി. ഫാം( ആയൂർവേദം) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ് ഫീസ്. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബർ 20 വരെ ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും അപേക്ഷാ ഫീസ് സ്വീകരിക്കും.
വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അപേക്ഷ ഫോറത്തിനോടൊപ്പം ചെല്ലാൻ രസീതിന്റെ ഓഫീസ് കോപ്പിയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, എക്‌സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ഡിസംബർ 22 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണമെന്ന് എൽ. ബി. എസ്. ഡയറക്ടർ അറിയിച്ചു. ഫോൺ:  0471 2560361, 2560362, 2560363, 25603664, 2560365
Share: