നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എല്‍.റ്റി, ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.പി.റ്റി., ബി.എസ്.സി.(ഒപ്‌റ്റോമെട്രി), ബി.എസ്.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (എം.ആര്‍.റ്റി), ബി.എ.എസ്സ്.എല്‍.പി., ബി.സി.വി.റ്റി., എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്അപേക്ഷ ക്ഷണിച്ചു.
ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി.(എം.എല്‍.ററി.), ബി.എസ്.സി.(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകള്‍ക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.
ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.സി.വി.റ്റി, ബി.പി.റ്റി, ബി.എസ്.സി. എം.ആര്‍.റ്റി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഫിസിക്‌സും, കെമിസ്ട്രിയും ബയോളജിയും ഐച്ഛികവിഷയങ്ങളായി കേരള പ്ലസ്ടു/ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുളള ഏതെങ്കിലും പരീക്ഷകള്‍ പാസായിരിക്കണം. ബയോളജിക്ക് 50 ശതമാനം മാര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ബി.പി.ടി കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഈ യോഗ്യതയ്ക്ക് പുറമെ പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കണം.
ബി.എ.എസ്.എല്‍.പി. കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമറ്റിക്‌സ്/കമ്പ്യൂട്ടര്‍സയന്‍സ് എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവരോ ആയിരിക്കണം.
കേരള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷ കേരള ഹയര്‍ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പെട്ട അപേക്ഷകര്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം മതിയാകും.
അപേക്ഷാര്‍ത്ഥികള്‍ ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാകണം. സര്‍വീസ് ക്വാട്ടയിലുള്ളവര്‍ ഒഴികെ മറ്റാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍വീസ് ക്വാട്ടയിലേയ്ക്കുള്ളവര്‍ക്ക് ഡിസംബര്‍ 31 ന് പരമാവധി 46 വയസും ആയിരിക്കും.
പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് മേയ് 24 മുതല്‍ ജൂണ്‍ 16 വരെ വരെ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. തുടര്‍ന്ന് അപേക്ഷാ നമ്പരും, ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പരും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് മേയ് 25 മുതല്‍ ജൂണ്‍ 18 വരെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കണം. പ്രിന്റൗട്ട് ഒപ്പ് രേഖപ്പെടുത്തി ചെലാന്‍ രസീതിന്റെ ഓഫീസ് കോപ്പിയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ്സ് സെന്റര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എക്‌സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ജൂണ്‍ 20 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ ലഭ്യമാണ്.
വിശദവിവരങ്ങള്‍ക്ക് 0471 2560361, 2560362, 2560363, 2560364, 2560365.