നഴ്സിംഗ് ഓഫീസർ : എയിംസ് ( AIIMS ) അപേക്ഷ ക്ഷണിച്ചു
നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അപേക്ഷ ക്ഷണിച്ചു.
ഡൽഹി, പാറ്റ്ന, റായ്ബറേലി, റായ്പുർ, വിജയ്പുർ ഭട്ടിൻഡ, ഭുവനേശ്വർ, ബിലാസ്പുർ, ദേവ്ഗഡ്, ഗൊരഖ്പുർ, ഗോഹട്ടി, കല്യാണി, മംഗളഗിരി, നാഗ്പുർ, എയിംസുകളിലാണ് ഒഴിവ്.
യോഗ്യത
ബിഎസ്സി (ഓണേഴ്സ്) നഴ്സിംഗ്/ ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്വൈഫറി ഡിപ്ലോമ.
സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൽ നഴ്സസ് ആൻഡ്മിഡ്വൈഫ് രജിസ്ട്രേഷൻ. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപ്രതിയിൽ 2 വർഷ പരിചയം.
പ്രായം,18-30 (അർഹർക്ക് ഇളവ്).
ശന്പളം : 9300-34,800.
തെരഞ്ഞെടുപ്പ് ഏപ്രിൽ 14നു നടക്കുന്ന പ്രിലിമിനറി ഓണ്‍ലൈൻ പരീക്ഷ വഴി. മേയ് 5നു മെയിൻ പരീക്ഷയുമുണ്ടാകും.
ഫീസ്: 3000 (അർഹർക്ക് ഇളവ്). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
മാർച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.aiimsexams.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.