പാലിയേറ്റീവ് നഴ്‌സ്
കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ പാലിയേറ്റീവ് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റും പാലിയേറ്റീവ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റും.
താത്പര്യമുളളവര്‍ ഡിസംബര്‍ 24-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.