ഫീമെയില്‍ നഴ്‌സിനെ ആവശ്യമുണ്ട്

കൊച്ചി: എറണാകുളം ജില്ലയില്‍ എടവനക്കാട് ഇല്ലത്ത് പടിയില്‍ പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ മുഴുവന്‍ സമയപരിചരണ കേന്ദ്രത്തിലെ താമസക്കാരായിട്ടുളളവരുടെ പരിചരണത്തിനായി ഒരു താത്കാലിക ഫീമെയില്‍ നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത ബി.എസ്.സി/ജി.എന്‍.എം പാസായിരിക്കണം. കൂടാതെ ഡിമെന്‍ഷ്യ പരിചരണത്തില്‍ മുന്‍പരിചയം. താത്പര്യമുളളവര്‍ നവംബര്‍ 21-ന് രാവിലെ 10.30-ന് കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.