നഴ്സിംഗ് ഓഫീസർ : 105 ഒഴിവുകൾ

പുതുച്ചേരി സർക്കാരിന്റെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സർവീസിൽ ഒഴിവുള്ള നഴ്സിംഗ് ഓഫീസർ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 105 ഒഴിവുണ്ട്.
പുതുച്ചേരി & കാരയ്ക്കൽ: ഒഴിവ് 95 (ജനറൽ 39, ഒബിസി 10, ബിസിഎം 2, എംബിസി 17. ഇബിസി 2, എസ് സി 15, എസ്ടി 1, ഇഡബ്ല്യുഎസ് 9).
മാഹി: ഒഴിവ്-9 (ജനറൽ 4, ഒബിസി 1, എംബിസി 2, എസ്സി 1, ഇഡബ്ല്യുഎസ് 1),
യാനം: ഒഴിവ് 1 (ജനറൽ)
കൂടുതൽ അറിയാൻ : www.recruitment.py.gov.in
അപേക്ഷ ഓണ്‍ലൈനായി സമർപ്പിച്ചതിനുശേഷം തപാലായി അയയ്ക്കണം.
ഓണ്‍ലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 28.