ഭുവനേശ്വര്‍ എയിംസില്‍ നഴ്സ്മാരുടെ 927 ഒഴിവുകൾ

231
0
Share:

ഭുവനേശ്വറിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-1, ഗ്രേഡ്-II തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 927 ഒഴിവുകളാണുള്ളത്.

പരസ്യ വിജ്ഞാപന നമ്പര്‍: AIIMS/BBSR/Admin-II//2017/05/44384

സീനിയര്‍ നഴ്സിംഗ് ഓഫീസര്‍:/സ്റ്റാഫ് നഴ്സ് ഗ്രേഡ് I-127
യോഗ്യത: 1 ബി.എസ്.സി (നഴ്സിംഗ്) അല്ലെങ്കില്‍ ബി.എസ്.സി (പോസ്റ്റ്‌-സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യം ബി. എസ് സി നഴ്സിംഗ് (പോസ്റ്റ്‌ ബേസിക്) (2 വര്‍ഷ കോഴ്സ്). ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൌണ്‍സിലിലോ രജിസ്ട്രേഷ൯ ഉണ്ടായിരിക്കണം. 200 ബെഡ്ഡുകളിൽ കൂടുതലുള്ള ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തകയിൽ 3 വര്‍ഷം മുന്‍പരിചയം. പ്രായം: 21-35 വയസ്.

നഴ്സിംഗ് ഓഫീസര്‍/സ്റ്റാഫ് നഴ്സ് ഗ്രേഡ് II-800
യോഗ്യത: ബി.എസ്.സി (നഴ്സിംഗ്) അല്ലെങ്കില്‍ ബി.എസ് സി (പോസ്റ്റ്‌-സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ ബി.എസ്. സി നഴ്സിംഗ് (പോസ്റ്റ്‌ ബേസിക്) (2 വര്‍ഷ കോഴ്സ്) ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൌണ്‍സിലിലോ രജിസ്ട്രേഷ൯ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമ. ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൌണ്‍സിലിലോ നഴ്സ് & മിഡ് വൈഫ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. 50 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തയാകയില്‍ 3 വര്‍ഷം മുന്‍പരിചയം. പ്രായം: 21-30 വയസ്.
അപേക്ഷാ ഫീസ്‌: 1000 രൂപ ഓണ്‍ലൈ൯ ആയിട്ടും പണം അടക്കം. എസ്.സി, എസ്.ടി, അംഗപരിമിതര്‍ക്കും വനിതകള്‍ക്കു ഫീസ്‌ ബാധകമല്ല.
അപേക്ഷിക്കേണ്ട വിധം: www.aiimbhubaneswar.edu.in എന്ന വെബ് സൈറ്റ് വഴി
അവസാന തീയതി: ഡിസംബര്‍ 25
AIIMS/BBSR/Admin-II//2017/05 വിജ്ഞാപന പ്രകാരം കഴിഞ്ഞ മേയ് 5 ന് ഇതേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അന്ന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പുതിയ വിജ്ഞാപന പ്രകാരമുള്ള യോഗ്യതകള്‍ ഉള്ളവരുടെ അപേക്ഷ മാത്രമാണ് സ്വീകരിക്കുക. ആദ്യ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യത അനുസരിച്ച് അപേക്ഷിക്കുകയും പുതിയ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള യോഗ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപേക്ഷ നിരസിക്കും. യോഗ്യതകളിലോ മറ്റ് വിവരങ്ങളിലോ തിരുത്ത് വരുത്തുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.aiimbhubaneswar.edu.in എന്ന വെബ്സൈറ്റ് കാണുക.

Share: